വോട്ട് ചെയ്യാന്‍ തോക്കുമായെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍


ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തോക്കുമായെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു.


മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ സംഗീത് സോമിന്റെ സഹോദരന്‍ ഗഗന്‍ സോമാണ് വോട്ട് ചെയ്യാന്‍ ഇന്ന് രാവിലെ പിസ്റ്റളുമായി പോളിങ് ബൂത്തിലെത്തിയത്. ഗഗന്റെ നടപടി നിയമലംഘനമാണെന്നും കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു.


15 ജില്ലകളിലെ 78 നിയമസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഈ മാസം 15,19,23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലായാണ് അടുത്തഘട്ട തെരഞ്ഞെടുപ്പ്.



Sharing is Caring