തമിഴ്‌നാട് മന്ത്രി പാണ്ഡ്യരാജനും ഒ.പി.എസ് പക്ഷത്തേക്ക്


തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പനീര്‍ശെല്‍വത്തിനൊപ്പം. ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രണ്ട് എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാണ്ഡ്യരാജനും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.


”വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കും, ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തും”-– പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ കുറിച്ചു.




Sharing is Caring