വേശ്യാലയത്തില്‍ ചോദിച്ച പെണ്‍കുട്ടിയെ കിട്ടിയില്ല; യുവാവ് വെടിവെച്ചു കൊന്നത് ആറു പേരെ


ആവശ്യപ്പെട്ട പെണ്‍കുട്ടിയെ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ 27 കാരന്‍ വേശ്യാലയത്തില്‍ നടത്തിയ വെടിവെപ്പില്‍ ആറു മരണം. ജബോട്ടിക്കബാലിലാണ് സംഭവം. വെടിവെപ്പിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച വില്യം റോബര്‍ട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ: ലിയോ ഡ്രിംഗ്‌സ് ബാര്‍ പ്രോസ്റ്റിറ്റിയൂഷന്‍ ഹൗസിലെത്തിയ വില്യം ഒരു സ്ത്രീയെ ആവശ്യപ്പെട്ടെങ്കിലും അവര്‍ മറ്റൊരാളുടെ കൂടെയാണെന്ന മറുപടിയാണ് ലഭിച്ചത്. രോഷാകുലനായ വില്യം പുറത്തു പോയി കാറില്‍ വച്ച തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ആവശ്യപ്പെട്ട സ്ത്രീയും കൂടെയുണ്ടായിരുന്ന ആളുമടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്.




Sharing is Caring