മൂടല്‍ മഞ്ഞ്: ഉത്തരേന്ത്യയില്‍ വ്യോമ-ട്രയിന്‍ഗതാഗതം താറുമാറായി


ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം ജനജീവിതം താറുമാറായി. 52 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരെണ്ണം റദ്ദാക്കി. 14 മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് ട്രെയിനുകളുടെ സമയം ക്രമം മാറ്റിയിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലെ വ്യോമഗതാഗത്തെ മൂടല്‍മഞ്ഞ് ഇന്ന് ബാധിച്ചില്ല. മഞ്ഞുമൂടിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റോഡ് ഗതാഗതവും താറുമാറായി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
മൂടല്‍മഞ്ഞ് മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിട്ടുണ്ട്. വിമാന സര്‍വീസുകളെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്.




Sharing is Caring