പ്രവാസി കോൺഗ്രസ്സ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ വി. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സീതി. കെ.കെ മുഖ്യ പ്രഭാഷണം നടത്തി. കെ. പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം വി.ടി സുരേന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് വി.വി സുധാകരൻ, അസീസ് കാപ്പാട് എന്നിവർ ആശംസകൾ നേർന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജയിച്ച അംഗങ്ങളെ ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. ശ്രീധരൻ ആദരിച്ചു. പി. വി ആലി സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *