എം.എം മണി രാജി വെക്കണമെന്ന് ചെന്നിത്തല

അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ മണി തുടരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്നതാണ് വിധി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവയ്ക്കണമെന്നും ചെന്നിത്തലയും ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *