വീണ്ടും വ്യാജപ്രചാരണം; ബംഗാളില്‍ ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബി.ജെ.പി വക്താവ്


സിനിമയില്‍ നിന്നുള്ള രംഗം കലാപ ദൃശ്യമെന്ന വ്യാജേന സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ ബംഗാളില്‍ വീണ്ടും വ്യാജ പ്രചാരണം. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയാണ് ഇതിനു പിന്നില്‍.


ചിത്രം ബംഗാളിന്റെ യഥാര്‍ഥ ചിത്രം വെളിപെടുത്തുവെന്ന കുറിപ്പോടെ പശ്ചിമ ബംഗാള്‍ പൊലിസിന്റെ ശ്രദ്ധില്‍ പെടുത്തണമെന്ന നിര്‍ദ്ദേശവുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വ്യാജമെന്ന് തെളിഞ്ഞതോടെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം ഒരു സിനിമയിലെ രംഗം ബംഗാള്‍ കലാപത്തിന്റെതെന്ന പേരില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായിരുന്നു.



Sharing is Caring