രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു

രാജ്യത്തെ മാവോയിസ്‌റ് ആക്രമണങ്ങള്‍ 25 % കുറഞ്ഞതായി റിപ്പോര്‍ട്ട്.പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.20 വര്‍ഷത്തിനുള്ളില്‍ 12,000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇതില്‍ 2700 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. 9300 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 2011-14 കാലയളവിനെ അപേക്ഷിച്ച് 2014-17 ല്‍ മാവോവാദി ആക്രമണങ്ങളില്‍ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍.
മാവോയിസ്‌റ് ഭീഷണി പ്രദേശങ്ങളില്‍ 11725 കോടി രൂപ ചെലവില്‍ 5412 കിലോമീറ്ററോളം റോഡ് നിര്‍മ്മിക്കുകയും 307 പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.2187 മൊബൈല്‍ ടവറുകള്‍ 358 പുതിയ ബാങ്ക് ശാഖകള്‍, 752 എടിഎമ്മുകള്‍, 1789 പോസ്റ്റോഫീസുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആള്‍ താമസമില്ലാത്ത പ്രദേശങ്ങളിലെ മാവോയിസ്‌റ് താവളങ്ങള്‍ ഇങ്ങനെ ഇല്ലാതാക്കാന്‍ സാധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *