വീട്ടമ്മയുടെ കൊലപാതകം; 20കാരന്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍


കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ 20കാരനായ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി ലീല (45) എന്ന വീട്ടമ്മയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരിലൊരാളാണ് കൊലപാതകം ചെയ്തത്.
മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലിക്ക് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച ലീലയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ പാട് കണ്ടെത്തിയതും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കാണാതായ മാല വീടിന് പിന്‍വശത്ത് നിന്ന് പോലീസ് കണ്ടെത്തി.




Sharing is Caring