നികുതി വെട്ടിച്ചെന്ന ആരോപണം:അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്


പുതുച്ചേരിയില്‍ ആഢംബര വാഹനം വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്ന പരാതിയില്‍ ഹാജരാകാന്‍ നടി അമല പോളിനും നടന്‍ ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഉന്നതര്‍ പറഞ്ഞു. തായ്‌ലന്‍ഡിലാണെന്ന് അമല പോള്‍ മറുപടി നല്‍കി.


സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറി. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പന നടത്തിയ ഏഴായിരത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം.




Sharing is Caring