വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധു കൂട്ടബലാത്സംഗത്തിനിരയായി


ആന്ധ്രപ്രദേശില്‍ വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു.സംഭവം അറിഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ആന്ധ്രാപ്രദേശിലെ ദക്ഷിണ ഗോദാവരി ജില്ലയിലെ ഡി. മുപ്പാവരം ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന യുവതിയാണ് വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് ബലാത്സംഗത്തിനിരയായത്.


പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പുറത്ത് പോയ സമയത്താണ് യുവതി പീഡനത്തിനിരയായത്. യുവതിയെ ബലമായി കരിമ്പിന്‍ പാടത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ബോധരഹിതയായ യുവതിയെ അക്രമികള്‍ കരിമ്പിന്‍ പാടത്ത് ഉപേക്ഷിച്ച ശേഷം രക്ഷപെടുകയായിരുന്നു. പുലര്‍ച്ചെ നവവധുവിനെ കാണാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പീഡനത്തിനിരയായ നിലയില്‍ കണ്ടെത്തിയത്.




Sharing is Caring