സൗദിയില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വെടിവയ്പ്പ്, രണ്ട് മരണം


സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു. പ്രവാസി മലയാളി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ ശൃംഖലയില്‍പ്പെട്ട കിങ്ഡം സ്‌കൂളിലാണ് സംഭവം. ബുധനാഴ്ച്ച സൗദി സമയം ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. എന്നാല്‍ റംസാന്‍ പ്രമാണിച്ച് സ്‌കൂള്‍ അവധിയായതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.


സൗദി സ്വദേശിയായ അദ്ധ്യാപകനും പലസ്തീന്‍കാരനായ പ്രധാന അദ്ധ്യാപകനുമാണു കൊല്ലപ്പെട്ടത്. ഏഷ്യക്കാരനായ ഒരു സുരക്ഷാ ഗാര്‍ഡിനും പരുക്കേറ്റു. സ്‌കൂളില്‍ നിന്നും നാല് വര്‍ഷം മുമ്പ് പുറത്താക്കിയ ഇറാഖി സ്വദേശിയാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ സുരക്ഷാ സേന കീഴടക്കിയതായണ് വിവരം.


അതേസമയം, സംഭവസ്ഥലത്തേക്ക് അമേരിക്കന്‍ പൗരന്മാര്‍ യാതൊരു കാരണവശാലും പോകരുതെന്ന് റിയാദിലെ അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കി.



Sharing is Caring