വിവാഹംചെയ്യാന്‍ പരോള്‍: അബു സലീമിന്റെ ഹരജി ഹൈക്കോടതി തള്ളി


കല്യാണംകഴിക്കാന്‍ പരോള്‍ വേണമെന്ന മുംബൈ ഭീകരാക്രമണക്കേസ് പ്രതി അബു സലീമിന്റെ ഹരജി ഹോക്കോടതി തള്ളി. 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അബു സലീം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.


നേരത്തെ, നവി മുംബൈ കമ്മിഷണര്‍ പരോള്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതു രണ്ടാമത്തെ പ്രാവശ്യമാണ് പരോള്‍ ആവശ്യപ്പെട്ട് അബു സലിം രംഗത്തെത്തുന്നത്.


1993 മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം ശിക്ഷിപ്പെട്ട് ജയിലിലാണ് അബു സലീം.



Sharing is Caring