അസമിലെ പൗരത്വ പ്രശ്നമുന്നയിച്ച് വർഗീയവിദ്വേഷം സൃഷ്ടിക്കാനും രാഷ്‌ട്രീയ മുതലെടുപ്പിനുമുള്ള ശ്രമത്തിനെതിരെ സിപിഐ എം കൊൽക്കത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻപ്രതിഷേധ റാലി സംഘടിപ്പിച്ചു.
വിവധ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ റാലിയിൽ അണിനിരന്നു. ദശാബ്ദങ്ങളായി അസമിൽ അധിവസിക്കുന്നവരെ പൗരത്വത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കാനും ഭാഷയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുമുള്ള ഏതുനീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് റാലി പ്രഖ്യാപിച്ചു. പിബി അംഗം മുഹമ്മദ് സലിം നേതൃത്വം നൽകി.














