വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിയമത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. വിവരാകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത് ഉചിതമല്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമം വഴി അപേക്ഷിക്കുന്നവര്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം.പോളിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് സര്‍ക്കാര്‍ തള്ളിയിരുന്നു.

വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും പുറത്തു വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സര്‍ക്കാറിന്റെ വാദം.













