യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണകക്ഷി ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തു നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി സോളാര്‍ കമ്മിഷനു മുമ്പാകെ ബിജു രാധാകൃഷ്ണന്റെ മൊഴി. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുമായി ബന്ധമുണ്ടായിരുന്നു. സരിത എസ് നായര്‍ക്കും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നെന്നും ബിജു മൊഴി നല്‍കി.
ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയിട്ടുണ്ടെന്ന സരിതയുടെ മൊഴിയും ബിജു ശരിവച്ചു. ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയതായി സരിത തന്നോടു പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നല്‍കിയത്. ഉമ്മന്‍ചാിയുടെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയതെന്നും ബിജു കമ്മീഷനില്‍ മൊഴി നല്‍കി. മോഹന്‍ദാസ് വഴിയാണ് പണം കൈമാറിയ വിവരം സരിതയാണ് തന്നെ അറിയിച്ചത്. കെ സി വേണുഗോപാലിന് പണം നല്‍കിയിട്ടുണ്ടെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു പറഞ്ഞു.














