മദ്യ നിരോധനം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സൈസ് വകുപ്പ് 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.2013-14 കാലത്ത് 860 കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. 2014-15 ആയപ്പോഴേക്കും ഇത് 1021 കേസുകളായി ഉയര്‍ന്നു. 2015-16 ല്‍ 1704 കേസുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 614 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തതായി മന്ത്രി അറിയിച്ചു.ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയുള്ള ബിയര്‍ വില്‍പ്പന മാത്രം 61 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.












