വിയറ്റ്നാമില്‍ കരോക്കേ ബാറില്‍ തീപിടുത്തം: 13 മരണം


800x480_image59757353വിയറ്റ്നാമില്‍ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയില്‍ 13 പേര്‍ മരിച്ചു. ഹനോയിയിലെ ഗൗ ഗിയെ നഗരത്തിലെ ഒരു കരോക്കെ ബാറിലാണ് തീപിടുത്തമുണ്ടായത്. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. തീപിടുത്തത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ പുക് പോലീസിന് നിര്‍ദേശം നല്‍കി.
ബാറിലെ ഒരു സൈന്‍ ബോര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ജീവനക്കാരുടെ ശ്രമം പരാജയപ്പെട്ടതോടെ ബാറില്‍ നിന്ന് തീ സമീപത്തുള്ള മൂന്ന് കെട്ടിടങ്ങളിലേക്കും കടന്നൂ. ഒരു കാറും മോട്ടോര്‍ ബൈക്കുകളും കത്തിനശിച്ചു.




Sharing is Caring