പക്ഷിപ്പനി: 7207 താറാവുകളെ കൂടി കത്തിച്ചു : പഠനത്തിനു കേന്ദ്രസംഘമെത്തി


800x480_image59747767സംസ്ഥാനത്തു രണ്ടു ജില്ലകളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്‍റെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആരംഭിക്കും.
രോഗബാധിത മേഖലകളിലെ എം.എല്‍.എ മാര്‍, ജില്ലാ കലക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. താറാവുകളെ കൊന്നൊടുക്കിയ പ്രദേശങ്ങള്‍ തുടര്‍ന്നു മന്ത്രി സന്ദര്‍ശിക്കും. പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ തകഴി, മുട്ടാര്‍, പള്ളിപ്പാട്, ചെറുതന എന്നിവിടങ്ങളില്‍ മന്ത്രി പോകും.
രോഗം പകരുന്നതു തടയാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നഷ്ടം സംഭവിച്ച കര്‍ഷകരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.




Sharing is Caring