വിമാനം പറത്തുന്നതിനിടെ കോക്പിറ്റിലിരുന്ന് സെല്‍ഫി; ഇന്‍ഡിഗോ പൈലറ്റുകാര്‍ക്ക് വിലക്ക്


800x480_IMAGE56941092വിമാനം പറത്തുന്നതിനിടയില്‍ കോക്പിറ്റിലിരുന്നു സെല്‍ഫിയെടുത്ത മൂന്നു ഇന്‍ഡിഗോ പൈലറ്റുകാര്‍ക്ക് വിലക്ക്. ഏഴു ദിവസത്തേക്കാണ് ഏവിയേഷന്‍ സേഫ്റ്റി റഗുലേറ്റര്‍ പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നതെന്നു ഇന്‍ഡിഗോ വക്താവ് അറിയിച്ചു.
വിമാനം പറത്തുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പൈലറ്റുമാര്‍ പോസ്റ്റ് ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. വിമാന യാത്രക്കാരുടെ സുരക്ഷയ്ക്കു ഇതു ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതു സംബന്ധിച്ച്‌ ചില പൈലറ്റുമാര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Sharing is Caring