സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ: കോടിയേരി

kodiyeri-press_560499ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ ബി.ജെ.പി.- ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും കോടിയേരി പറയുന്നു.
സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ‘ശബരിമലയും സ്ത്രീപ്രവേശവും’ എന്ന ലേഖനത്തിലാണ് കോടിയേരി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗികമായ വിലക്ക് കേവലം ആചാരവിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂ എന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *