ഞങ്ങളിപ്പോഴും പ്രണയത്തില്‍; വിവാഹ മോചന വാര്‍ത്ത വ്യാജം- കനിഹ


800x480_IMAGE56937354തങ്ങളിപ്പോഴും പ്രണയത്തിലാണെന്നും വിവാഹ മോചന വാര്‍ത്ത വ്യാജമാണെന്നും നടി കനിഹ. അമലപോള്‍, ദിവ്യ ഉണ്ണി തുടങ്ങിയവരുടെ വിവാഹ മോചന വാര്‍ത്തകള്‍ സിനിമാലോകത്ത് ചര്‍ച്ചയാവുന്ന വേളയില്‍ കഴിഞ്ഞ ദിവസമായിരന്നു കനിഹയും വിവാഹ മോചനം നടത്തുകയാണെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കനിഹ തന്റെ ഫെയ്സ്ബുക്കില്‍ വിശദീകരണവുമയി രംഗത്തെത്തിയത്.
കനിഹയും ഭര്‍ത്താവ് ശ്യാമും നില്‍ക്കുന്ന സെല്‍ഫിയും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കനിഹ പങ്ക് വെച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളമായി ഞങ്ങള്‍ ഒരുമിച്ചുണ്ട്. അഞ്ച് വര്‍ഷമായി കൂട്ടിന് മകനും ഞങ്ങളോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പറഞ്ഞ് വായനക്കാര്‍ക്ക് സന്തോഷകരമായ വാരാന്ത്യം ആശംസിച്ചാണ് കനിഹ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.




Sharing is Caring