വിഖ്യാത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലാണ് നയ്പാളിന്റെ ജനനം. മുപ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1950 ല്‍ സ്കോളര്‍ഷിപ്പോടുകൂടി ഓക്സ്ഫോഡില്‍ പഠിക്കാന്‍ അവസരം ലഭിച്ചതോടെ അദ്ദേഹം ലണ്ടനിലെത്തി. ഇവിടെവച്ചാണ് അദ്ദേഹത്തിന്റെ കൃതികളിലധികവും പിറന്നത്.
1957 ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്റ്റര്‍ പ്രസിദ്ധീകരിച്ചു. 2001 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചു.
ദ എനിമ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്, ദ മിമിക് മെന്‍, എ ബെന്‍ഡ് ഇന്‍ ദ റിവര്‍ എന്നിവയാണ് പ്രധാന കൃതികള്‍.













