റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഝണ ഝണ നാദം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.
കള്ളനായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായകനായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാരുടെയും ജന്മികളുടെയും വീട്ടില്‍ കയറി മോഷ്ടിച്ചിരുന്നത് അവര്‍ക്ക് വേണ്ടിയായിരുന്നു. ഇതുവരെ കേരളം അറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.

സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.https://youtu.be/kg9IN1CL4MQ













