വാടകവീട്ടില്‍ കയറ്റിയില്ല; മകന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ റോഡരികില്‍ കഴിഞ്ഞ് മാതാവ്


ഹൈദരാബാദ്: വാടകവീട്ടില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മകന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ മതാവ് റോഡരികില്‍ കഴിച്ചു കൂട്ടി. ഹൈദരാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് മരിച്ച പത്തു വയസ്സുകരനെ വീട്ടിനുള്ളില്‍ കയറ്റുന്നത് വീട്ടുടമ തടയുകയായിരുന്നു.


സപ്തംബര്‍ 14നാണ് സംഭവമുണ്ടായത്. ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്ന് സാമൂഹ്യ പ്രവര്ത്തക അച്യുത് റാവു പ്രതികരിച്ചു. സംസ്ഥാന മനുഷ്യാനവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring