വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠന് സസ്പെന്ഷന്. റേഞ്ച് ഐജി അജിത് കുമാറാണ് അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സസ്പെന്റു ചെയ്തിരിക്കുന്നത്.
പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറുകയും തെളിവെടുക്കല്‍ എന്ന പേരില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്ന ഇരയുടെ പരാതിയിലാണ് നടപടി.













