വടകര പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി യുവതിക്കു ഗുരുതര പരിക്ക്


വടകര: പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി യുവതിക്കു ഗുരുതര പരിക്ക്. കുരിയാടി കൈതയില്‍ വളപ്പില്‍ വള്ളിക്കാണ് (40) പരിക്ക്. ഇവരെ ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം.
റെയില്‍പാളത്തിനോടു ചേര്‍ന്നു നടന്നുപോകുമ്പോള്‍ കുര്‍ള എക്‌സ്പ്രസ് തട്ടുകയായിരുന്നു. നടക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതിനാല്‍ താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് എഞ്ചിനു പിന്നിലെ കംപാര്‍ട്ടുമെന്റ് തട്ടുന്നത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വടകര പോലീസ് സ്ഥലത്തെത്തി. കുരിയാടി ഭാഗത്തു നിന്നു പെരുവാട്ടുംതാഴെ ഭാഗത്തേക്കുള്ളവര്‍ റെയില്‍പാളം മുറിച്ചു കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഇവിടെ. വീതിയേറിയ നടപ്പാത വേണമെന്ന ആവശ്യം ഉയരുകയാണ്.




Sharing is Caring