വാഹനാപകടത്തെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
ആറ്റുകാല്‍ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്റെ ഭാഗമായാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാനുള്ള പ്രത്യേക വഴിപാടുകള്‍ കുടുംബം കഴിപ്പിച്ചു. ജഗതിയെ കാണാന്‍ ഒട്ടേറെ ആരാധകര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. ജഗതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് കുടുംബാങ്ങങ്ങള്‍ പ്രതികരിച്ചു.

അദ്ദേഹത്തെ കൂട്ടി കുടുംബാംഗങ്ങള്‍ സിനിമാ സെറ്റുകളില്‍ പോകാറുണ്ട്. സഹപ്രവര്‍ത്തകരുമായി സംസാരിപ്പിക്കാനും അവരെ തിരിച്ചറിയുന്നുണ്ടോയെന്ന് നോക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. പലരെയും അദ്ദേഹം തിരിച്ചറിയാറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.













