വടകര: അവധിക്കാലം ആഘോഷമാക്കാന്‍ ഇന്റര്‍ നാഷണല്‍ എക്സ്പോ വടകരയില്‍.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്സ്പോ വടകരയില്‍ നടക്കുന്നത്.24 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുമായാണ് എക്സ്പോ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.
ഏപ്രില്‍ 6ാം തീയ്യതി ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ എക്സ്പോയുടെ ഔപചാരികമയ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ടി.പി രാമകൃഷണന് ഏപ്രില്‍ 7ാം തീയ്യതി വൈകിട്ട് 7 മണിക്ക് നിര്‍വ്വഹിക്കും. ചടങ്ങില്‍ സി കെ നാണു എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമ താരം ‘നേഹാ സക്സേന’, കെ ദാസന് (എംഎല്‍എ), ഇ കെ വിജയന് (എംഎല്‍എ), പാറക്കല്‍ അബ്ദുള്ള (എംഎല്‍എ), കെ ശ്രീധരന്,കുലുസു ടീച്ചര്‍ ,അഡ്വ: കെ സത്യന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കം
വടകര സഹകരണ ആശുപത്രിക്ക് നാഷണല്‍ഹൈവേയോട് ചേര്‍ന്നുള്ള സ്ഥലത്താണ് എക്സ്പോ സംഘടിപ്പിക്കുന്നത്.സോഷ്യല്‍ മീഡിയ വഴി ലോകരാജ്യങ്ങളില്‍ വിസ്മയം സൃഷ്ടിച്ച പകുതി മനുഷ്യന്,അലങ്കാര പക്ഷികളുടെ പ്രദര്‍ശനം,ഫ്ളവര്‍ ഷോ, പഴയകാല കാറുകളുടെ പ്രദര്‍ശനം,അലിയുന്ന അത്ഭൂത മനുഷ്യന്,അമ്യൂസ്മെന്റ് പാര്‍ക്ക്, ഡോഗ് ഷോ,9D സിനിമ,ചിരിക്കാത്ത മനുഷ്യന്,മാജിക് ഷോ,ഒട്ടകസവാരി, പ്രേത ബംഗ്ലാവ്,സ്റ്റേജ്& മ്യൂസിക്,ഓട്ടോ എക്സ്പോ,ഭക്ഷ്യ മേള,അമേരിക്കന്‍ പാവ, മണിപ്പൂരി കലാകരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകടനം, മെഡിക്കല്‍ എക്സ്പോ, പുരാവസ്തുക്കളുടെ പ്രദര്‍ശനം അതോടെപ്പം തന്നെ വ്യത്യസ്തമായ 70 ഓളം വ്യാപാര സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം.