ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. സതീഷ് ശിവലിങ്കത്തിലൂടെയാണ് ഇന്ത്യ മൂന്നാം ഗോള്‍ഡ് മെഡല്‍ നേടിയത്. 77 kg വിഭാഗം വെയിറ്റ്ലിഫ്റ്റിങ്ങിലാണ് 25 കാരനായ സതീഷ് സ്വര്‍ണം നേടുന്നത്. 317 കിലോ ഉയര്‍ത്തി ഇംഗ്ലീഷ് താരം ജാക്ക് ഒലിവറിനെ പിന്തള്ളിയാണ് സതീഷ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്.













