ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗ് മത്സരിക്കില്ല


ചണ്ഡീഗഡ്: മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മന്‍മോഹന്‍ സിംഗ് മത്സരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചതോടെയാണിത്.
പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ശനിയാഴ്ച മന്‍മോഹന്‍ സിംഗിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring