ഗാന്ധിനഗര്‍: ഗുജറാത്തിലെ പട്ടേല്‍ സമുദായ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചുണ്ടായ ചടങ്ങിലാണ് ഹര്‍ദിക് അംഗത്വമെടുത്തത്.
സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ നയിച്ച പാര്‍ട്ടിയിലാണ് താനിപ്പോഴുള്ളതെന്നു ഹര്‍ദിക് പറഞ്ഞു. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഹര്‍ദിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹര്‍ദിക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.
നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍.












