മുഖ്യമന്ത്രിയുടെ ചീഫ് പ്രന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജി വെച്ചു


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ഉച്ചക്ക് രാജിക്കത്ത് നല്‍കി. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. തെരഞ്ഞടുപ്പ് കഴിയുന്നതു വരെ തുടരണമെന്ന് നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. 1981 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ന​ളി​നി നെ​റ്റോ.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍, സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ര്‍, നി​കു​തി, സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​മ്ബ​തു​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ ​സ്ഥാ​ന​ത്തി​രു​ന്ന ആ​ദ്യ വ​നി​ത​യു​മാ​ണ്.




Sharing is Caring