ന്യൂഡല്‍ഹി: രാജ്യത്തെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഏപ്രില്‍ 11ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മായാവതിയുടെ പ്രസ്താവന.
കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തങ്ങളില്ല. സമാജ്വാദി പാര്‍ട്ടിയുമായുള്ള ഉത്തര്‍പ്രദേശിലെ സഖ്യം പരസ്പര ബഹുമാനവും ധാരണയും മൂലമാണെന്നും മായാവതി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുന്നതിനും സാമൂഹിക മാറ്റത്തിനുമായുള്ള ആദ്യത്തെ മികച്ച രാഷ്ട്രീയ സഖ്യമാണിതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് യുപി പോലുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ പോന്ന സഖ്യാമാണിതെന്നും മായാവതി വാദിച്ചു.
നിരവധി പാര്‍ട്ടികള്‍ ബിഎസ്പിയുമായി സഖ്യത്തിനു താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നന്മയ്ക്കല്ലാതെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി മായാവതി ഒന്നും ചെയ്യില്ലെന്നും മായവതി പറഞ്ഞു.













