ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന് സുധീരന്‍


തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീരണമെങ്കില്‍ പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


ലോ അക്കാദമിയിലെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring