ബിജെപി നേതാവിന്റെ പരിഹാസത്തിനു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എംപി കൂടിയായ വിനയ് കത്യാറിന്റെ പ്രസ്താവന തെളിയിക്കുന്നത് ബിജെപിയുടെ, സ്ത്രീകളോടുള്ള നിലപാടാണെന്ന് പ്രിയങ്ക പറഞ്ഞു. കത്യാറിന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്നും പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയേക്കാള്‍ സുന്ദരികള്‍ ബിജെപിയിലുണ്ടെന്നായിരുന്നു കത്യാറിന്റെ വാക്കുകള്‍.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാമ്പെയ്നറായി പ്രിയങ്കയെ പ്രഖ്യാപിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.














