നൂറ്റി ഒന്നിന്റെ നിറവില്‍ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ ശ്രീ


പ്രമുഖ കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്നൂറ്റി ഒന്നിന്റെ നിറവില്‍ പത്മ പുരസ്‌കാരം. 85 വര്‍ഷത്തോളമായി കഥകളി രംഗത്തു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ മുഖമായി കഥകളി മാറ്റുന്നതില്‍ ചേമഞ്ചേരി വഹിച്ച പങ്ക് വളരെ വലുതാണ്.


15ാം വയസിലാണ് കഥകളി മേഖലയിലേക്ക് വരുന്നത്. പതിനായിരക്കണക്കിന് കഥകളി കലാകാരന്‍മാരാണ് കുഞ്ഞിരാമന്‍ നായരുടെ ശിഷ്യന്‍മാരായുള്ളത്. നൂറാം വയസിലും കഥകളിയെ തന്റെ ജീവന്‍ പോലെ ചേര്‍ത്തു നിര്‍ത്തിയിരിക്കുകയാണ് ചേമഞ്ചേരി. പത്മശ്രീ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം ഗുരുക്കന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞു.


മടന്‍കണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26ന് ജനിച്ച് 15 വയസ്സില്‍ വാരിയംവീട്ടില്‍ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം’ നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു. 1977-ല്‍ ഇദ്ദേഹം മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.

പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭുഷണം എക്സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

1979ല്‍ നൃത്തത്തിന് അവാര്‍ഡും 1990-ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001-ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന് അവാര്‍ഡ് നല്‍ക

2002-ല്‍ കൊച്ചി കേരളദര്‍പ്പണത്തില്‍ നാട്യകുലപതിയായി ബഹുമാനിച്ചു.സംസ്ഥാനതലത്തില്‍ കഥകളിക്ക് ഫോക്ലാന്‍ഡ് ഏര്‍പ്പെടുത്തിയ 2011ലെ കാനാ കണ്ണന്‍ നായര്‍ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്ന പുരസ്‌കാരം നല്‍കി.



Sharing is Caring