ലണ്ടനില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ


പടിഞ്ഞാൻ ലണ്ടനിലെ ഫ്ലാറ്റ്​ സമുച്ചയത്തിന്​ തീപിടിച്ചു. 27 നിലകളുള്ള ഫ്ലാറ്റിനാണ്​തീപിടിച്ചത്​. നിരവധി പേർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിയിട്ടുണ്ട്​. ഇരുന്നൂറോളം അഗ്നി ശമന യുണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ​പ്രവർത്തനം തുടരുന്നു.


ആളപായം ഒന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.


രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ഇവരുടെ നില ഗുരുരമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



Sharing is Caring