നോര്‍വേ ചെസ് ടൂര്‍ണമെന്റ്: വിശ്വനാഥന്‍ ആനന്ദിന് ജയം


നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് ജയം. അമേരിക്കയുടെ ഫാബിയോ കരുവാനയെ ആറാം റൗണ്ടില്‍ വീഴ്ത്തുകയായിരുന്നു താരം. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ ജയമാണിത്.


ജയത്തോടെ അദ്ദേഹത്തിന് രണ്ടര പോയിന്റ് ലഭിച്ചു. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായിരുന്നു ആനന്ദ് വഴങ്ങിയത്.




Sharing is Caring