അര്ജന്ൈറന് സ്ട്രൈക്കര്‍ ഗൊണ്‍സാലോ ഹിഗ്വെയ്ന് എസി മിലാനിലേക്ക്. വ്യാഴാഴ്ച മിലാനുമായി കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഹിഗ്വെയ്ന് പറഞ്ഞു. പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവിനു പിന്നാലെയാണ് ഹിഗ്വെയ്ന് യുവന്റസ് വിടുന്നത്.
നാപ്പോളിയില്നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ഹിഗ്വെയ്ന് യുവന്റസിലെത്തിയത്. 105 ദശലക്ഷം ഡോളറാണ് യുവന്റസ് ഹിഗ്വെയ്നായി മുടക്കിയത്. യുവന്റസില്‍ സിരി എ, കോപ്പ ഇറ്റാലിയ കിരീടങ്ങള്‍ നേടാന്‍ താരത്തിനായി. 105 മത്സരങ്ങളില്‍നിന്ന് 55 ഗോളുകള്‍ നേടാനും ഹിഗ്വെയ്നു കഴിഞ്ഞു. ഇതില്‍ സിരി എയിലെ 40 ഗോളുകളും ഉള്‍പ്പെടുന്നു.














