ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.08 അടിയായി

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.08 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ അണക്കെട്ട്​ തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. ​2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് വീണ്ടും ഡാം സന്ദർശിക്കും. തുടന്ന് കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *