സിംബാബ്‌വേയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു


സിംബാബ്‌വേയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച്‌ പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെ വെടിവയ്പ്. സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.


സമരക്കാരെ നേരിടാന്‍ ഹരാരെയിലെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ജ​​ന​​കീ​​യ വോ​​ട്ട് ത​​ങ്ങ​​ള്‍​​ക്കാ​​ണെ​​ന്നു ചൂണ്ടിക്കാട്ടിയാണ് എംഡിസി സഖ്യം പ്രതിഷേധ സമരം തുടങ്ങിയത്. അതേസമയം, വോട്ടെണ്ണലില്‍ സാ​​നു പി​​എ​​ഫ് പാര്‍ട്ടി ശക്തമായ വി​​ജ​​യ​​ത്തി​​ലേ​​ക്കു കു​​തി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​​ട്ടുകള്‍.




Sharing is Caring