ന്യൂഡല്‍ഹി: വായ്പാ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി നിലവിലെ റിപ്പോ നിരക്ക്.
റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍നിന്ന് 5.75 ശതമാനവുമാക്കി. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും.

കലണ്ടര്‍ വര്‍ഷത്തില്‍ ഇതു രണ്ടാം തവണയാണ് ആര്‍ബിഐ വായ്പാ നിരക്കില്‍ മാറ്റം വരുത്തുന്നത്.












