പലചരക്ക് കട കൊള്ളയടിക്കാനെത്തിയവരുടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദിഖ് (45) ആണ് മരിച്ചത്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: അനീഷ. മക്കള്‍: റിയാദ്, സാബിത്, സഹറ.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരക്കൊഴിഞ്ഞ സമയം നോക്കി കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ ആയുധവും മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു. 20 വര്‍ഷത്തോളം ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദീഖ്.

വിവരമറിഞ്ഞെത്തിയ കടയുടമ, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെത്തിയ വാഹനത്തിന്റെ നമ്ബര്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഉൗര്‍ജിത തെരച്ചിലിന് ഒടുവില്‍ ശനിയാഴ്ച രാവിലെയോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യെമനികളെ വാഹനമടക്കം പിടികൂടിയിട്ടുണ്ട്.













