റിയാദില്‍ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു


പലചരക്ക്​ കട കൊള്ളയടിക്കാനെത്തിയവരുടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദിഖ്​ (45) ആണ് മരിച്ചത്​. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: അനീഷ. മക്കള്‍: റിയാദ്​, സാബിത്​, സഹറ.


കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരക്കൊഴിഞ്ഞ സമയം നോക്കി കടയിലെത്തിയ രണ്ട്​ കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ ആയുധവും മറ്റും കൊണ്ട്​ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു. 20 വര്‍ഷത്തോളം ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദീഖ്​.


വിവരമറിഞ്ഞെത്തിയ കടയുടമ, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അക്രമികളെത്തിയ വാഹനത്തിന്റെ നമ്ബര്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ ഉൗര്‍​ജിത തെരച്ചിലിന് ഒടുവില്‍ ശനിയാഴ്​ച രാവിലെയോടെ പ്രതികളെന്ന്​ കരുതുന്ന രണ്ട്​ യെമനികളെ വാഹനമടക്കം പിടികൂടിയിട്ടുണ്ട്.



Sharing is Caring