രോഹിത് വെമുല അനുസ്മരണ റാലി തടഞ്ഞു; ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം


ഭരണകൂടത്തിന്റെ വിഭാഗീയതയ്ക്ക് ഇരയായി ജീവന്‍ വെടിയേണ്ടി വന്ന രോഹിത് വെമുലയുടെ അനുസ്മരണ റാലി പൊലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. റാലി നടത്തിയ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റെഡിയിലെടുക്കുകയാണ്.


യൂനിവേഴ്‌സിറ്റിക്കുള്ളില്‍ നിന്ന് സമാധാനമായി റാലി നടത്തി പുറത്തേക്കു വരികയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലിസ് തടഞ്ഞത്. യൂനിവേഴ്‌സിറ്റി കവാടത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് അധികൃതര്‍ തടഞ്ഞത്. ഇവരെ പുറത്തേക്കു കടത്തിവിട്ടിട്ടില്ല.


അതേസമയം, പുറത്തുള്ളവരെ അകത്തേക്കും കടത്തിവിടാന്‍ പൊലിസ് തയ്യാറായില്ല. രോഹിത്തിന്റെ അമ്മ രാധിക വെമുലയടക്കമുള്ളവരെ പുറത്ത് തടഞ്ഞിരിക്കുകയാണ്. ഉള്ളിലേക്ക് കടന്നെന്നാരോപിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Sharing is Caring