നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ വീണ്ടും എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. പ്രധാനമന്ത്രി പറഞ്ഞ കാലാവധിക്കു ശേഷവും നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മണിയെന്താണെന്ന് തനിക്കറിയില്ല. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എംടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.














