തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായക്ക് തയ്യാറെന്ന്: പ്രധാനമന്ത്രി മോദി

തീവ്രവാദം ഒഴിവാക്കിയാല്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. സമാധാനം ആഗ്രഹിച്ചാണ് ലാഹോറില്‍ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദക്ഷിണേഷ്യയില്‍ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. എന്നാല്‍, ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തില്‍ ഇല്ല. അമേരിക്കയുമായി മികച്ച ബന്ധം ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *