രാത്രി എട്ടിനു ശേഷം ഭക്ഷണം കഴിക്കുന്നവര്‍ അറിയാന്‍


രാത്രി എട്ടിനു ശേഷം ആഹരം കഴിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ ഇതു ദുശിലമാണെന്നു തിരിച്ചറിയുക. കാരണം ഈ ശീലം നിങ്ങള്‍ക്കു സമ്മാനിക്കുന്നത് അനാരോഗ്യം മാത്രമായിരിക്കും. അമിത വണ്ണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് എട്ട് മണിക്കു ശേഷം ഭക്ഷണം കഴിക്കുന്നതാണ്.


താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ഇത് സുഖകരമായ ഉറക്കം നഷ്ട്ടപ്പെടാന്‍ കാരണമാകും.


വൈകി അത്തഴം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കും. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. താമസിച്ചു ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. അഞ്ചുമുതല്‍ ഏഴു മണിക്കൂര്‍ വരെ ഇടവേള ഇട്ടു വേണം ഭക്ഷണം കഴിക്കാന്‍.



Sharing is Caring