ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുപ്പൂര്‍ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും ജനവാസ മേഖലകളില്‍ കൂടി പദ്ധതി കടന്നുപോകുന്നത് ദോഷകരമായി ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *